ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ സുവർണ്ണ വാളിനായുള്ള വാർഷിക ഗ്രാൻഡ് ക്യാമൽ ഫെസ്റ്റിവലിൽ അൽ ഷഹാനിയ, ഉം അൽ സുബാർ ഒട്ടകങ്ങൾ വിജയതിളക്കത്തിൽ.
പൗരപ്രമുഖരുടെയും ശൈഖുമാരുടെയും ഒട്ടകങ്ങളുടെ മത്സരയോട്ടം കാണികളെആവേശത്തിലാഴ്ത്തി. ഖത്തറിൽ നടക്കുന്ന ഏറ്റവും ചെലവേറിയഒട്ടക യൊട്ട മത്സരമാണ് അമീർഗ്രാൻഡ് ക്യാമൽ ഫെസ്റ്റിവൽ.രണ്ട് പ്രധാന റൗണ്ടുകളിൽ ശക്തമായ ക്ലാസിക് മത്സരത്തിലൂടെ അൽ ഷഹാനിയയും പ്രസിഡൻഷ്യൽ ക്യാമൽസും എല്ലാ കാണികൾക്കും ഒരു രസകരമായ പ്രകടനം കാഴ്ചവച്ചു. ......
ദോഹ: ഖത്തറിന്റെ സമ്പന്നമായ സമുദ്ര പൈതൃകംപ്രതിഫലി പ്പിക്കുന്ന മത്സ്യബന്ധന പ്രദർശനത്തിന്
ഓൾഡ് ദോഹ തുറമുഖത്ത് തുടക്കമായി. നാല് ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനനഗരിയിൽ
30 ലധികം പ്രദർശകരും മത്സ്യബന്ധനത്തിൽ വൈദഗ്ദ്ധ്യം നേടിയ 150-ലധികം പ്രാദേശിക ബ്രാൻഡുകളും ഉൾപ്പെടുന്നു. ......
കൊച്ചി: സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലിൻ്റെ സ്ഥാനം വത്തിക്കാൻ ഇടപെട്ട് രാജിവയ്പ്പിക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സിഎൻഎ ) ആവശ്യപ്പെട്ടു.മേജർ ആർച്ച്ബിഷപ്പ് സ്ഥാനം ഏറ്റെടുത്തിട്ട് ഒരു വർഷം ആയിട്ട് നാളിതുവരെയായി മേജർ അതിരൂപതയിൽ സഭയുടെ ഔദോഗിക കുർബാന നടപ്പാക്കാൻ കഴിയാത്തത് തട്ടിലിൻ്റെ സമ്പൂർണ്ണ പരാജയമാണെന്ന് സി എൻ എ ഉന്നതാധികാര സമിതി യോഗം ചൂണ്ടിക്കാട്ടി.സ്വയം സ്ഥാനം ഒഴിയാൻ തയ്യറാകാത്ത ആർച്ച്ബിഷപ്പിൻ്റെ രാജി വത്തിക്കാൻ ചോദിച്ച് വാങ്ങണം. മേജർ അതിരൂപത ഭരണം വത്തിക്കാൻ നേരിട്ട് ആക്കണം.അതിരൂപതയിൽ നിലനിൽക്കുന്ന കുർബാന പ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള മെയിൽ സന്ദേശം വത്തിക്കാനിലേക്കും, ന്യൂൺഷ്യോക്കും കാത്തലിക്ക് നസ്രാണി അസോസിയേഷൻ അയച്ചു. ......
കൊച്ചി: കേരളത്തിലെ മിശ്രവിവാഹ പ്രസ്ഥാനത്തിന്റെ സ്ഥാപകനും അരനൂറ്റാണ്ടുകാലം അതിന്റെ അമരക്കാരനുമായിരുന്ന വി. കെ.......
ആദ്യത്തെ ആൾ ഇന്ത്യ പൊലീസ് ബാഡ്മിൻ്റൺ ക്ലസ്റ്റർ ഇന്ന് (ഏപ്രിൽ 11) വൈകിട്ട് മൂന്നിന് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ക്ലസ്റ്ററിനോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ മത്സര വിവരങ്ങൾ വിശദീകരിച്ചു.14 ന് സാംസ്കാരിക പരിപാടികൾ കായിക മന്ത്രി വി അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്യും. 15ന് സമാപന പരിപാടികളുടെ ഉദ്ഘാടനം വ്യവസായി വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും.
ഏപ്രിൽ 11 മുതൽ 15 വരെ ഓൾ ഇന്ത്യ പോലീസ് ഫോഴ്സ് കൺട്രോൾ ബോർഡിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ......
നാല് പുതിയ മലയാള ചിത്രങ്ങളാണ് ഇന്നു മുതൽ ഒടിടിയിൽ എത്തുന്നത്. അടുത്തിടെ തീയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രങ്ങളായ ബ്രോമാൻസ്, ദാവീദ്, പൈങ്കിളി, പ്രാവിൻകൂട് ഷാപ്പ് എന്നീ ചിത്രങ്ങളാണ് ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ റിലീസ് ചെയ്യുക. ......
എഐസിസി സമ്മേളനത്തിൽ പങ്കെടുത്തത് മൂന്നു ലക്ഷം രൂപയുടെ ഷൂ ധരിച്ചാണെന്ന വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്നുലക്ഷം രൂപയുടെ ഷൂ വെറും അയ്യായിരം രൂപക്ക് നൽകാമെന്നായിരുന്നു സതീശന്റെ പ്രതികരണം. ......
വഖഫ് ഭൂമി പ്രശ്നത്തിൽ നിലപാട് കടുപ്പിച്ച് മുനമ്പത്തെ ജനങ്ങൾ. വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർത്ത കോൺഗ്രസുകാരും കേരള കോൺഗ്രസുകാരും സമരഭൂമി സന്ദർശിക്കരുതെന്ന് മുനമ്പത്തെ ജനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ......
സിനിമ പ്രേമികളെ സംബന്ധിച്ച് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. നാലു പ്രിയതാരങ്ങളുടെ സിനിമകളാണ് വിഷു ചിത്രങ്ങളായി ഇന്ന് തീയറ്ററുകളിലെത്തിയത്.......
മനുഷ്യമനസ്സിൽ ഏറ്റവും വിശുദ്ധമായത് സ്നേഹമാണെന്ന് ഒരിക്കലും മറക്കരുത്. പ്രത്യേകിച്ച്, ജീവിതം പ്രത്യേകമായൊരു കോണിൽ നിൽക്കുന്നവർക്കായാൽ ആ സ്നേഹത്തിന് ഇരട്ടി മധുരമുണ്ട്. ......